
കോട്ടയം. കോട്ടയം നഗരസഭയിൽ പെട്ട ഉദ്യോഗാർത്ഥികൾക്ക് വേണ്ടി മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ സൗജന്യ പി.എസ്.സി കോച്ചിംഗ് ക്ലാസിന് തുടക്കമായി. ക്ലാസിന്റെ ഉദ്ഘാടനം നഗരസഭ വിദ്യാഭ്യാസ കലാകായിക കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ നിർവഹിച്ചു. മുനിസിപ്പൽ പബ്ലിക് ലൈബ്രറി വൈസ് പ്രസിഡന്റ് സിബി കെ. വർക്കി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ റീബ വർക്കി, പി.ഡി സുരേഷ്, അജിത് പൂഴിത്തറ എന്നിവർ പങ്കെടുത്തു. അമൽ മനോജ് ക്ലാസ് നയിച്ചു. പബ്ലിക് ലൈബ്രറി സെക്രട്ടറി ശ്യാംകുമാർ സ്വാഗതവും അമൽ ജേക്കബ് നന്ദിയും പറഞ്ഞു.