വൈക്കം : എസ്.എൻ.ഡി.പി. യോഗം 113-ാം നമ്പർ ചെമ്മനത്തുകര ശാഖയിലെ ഗുരുദർശനം കുടുംബ യോഗത്തിന്റെ നേതൃത്വത്തിൽ ശിവഗിരി തീർത്ഥാടനത്തിന്റെ നവതി സമ്മേളനം നടത്തി. മോഹനൻ കരുമക്കുഴിയുടെ വസതിയിൽ ചേർന്ന യോഗം ശാഖാ പ്രസിഡന്റ് വി.വി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ചെയർമാൻ മഞ്ചേഷ് കരുമക്കുഴി അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണഗുരു വിചാര കേന്ദ്രം ഡയറക്ടർ അഡ്വ. രമണൻ കടമ്പറ മുഖ്യപ്രഭാഷണം നടത്തി. കൺവീനർ ബിജി ജാബു റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. കാവടിസംഘം പ്രസിഡന്റ് കെ.കെ. പീതാംബരൻ , രാധാ രവീന്ദ്രൻ, ശ്രീദേവി സന്തോഷ്, കെ.കെ.പുരുഷോത്തമൻ , ഒ.കെ.സുകുമാരൻ എന്നിവർ പ്രസംഗിച്ചു.