വൈക്കം : കിസാൻ സർവീസ് സൊസൈ​റ്റി വൈക്കം യൂണി​റ്റിന്റെ 15 ദിവസം നീണ്ടു നിൽക്കുന്ന ഗ്രാമോത്സവത്തിന് കച്ചേരിക്കവലയ്ക്ക് സമീപം തുടക്കമായി. വിളംബര ജാഥയ്ക്കുശേഷം സമ്മേളന നഗരിയിൽ മുൻ നഗരസഭ ചെയർമാൻ എൻ.അനിൽ ബിശ്വാസ് പതാക ഉയർത്തി. കെ.എസ്.എസ് വൈക്കം യൂണി​റ്റ് പ്രസിഡന്റ് അജിത് വർമ, ജനറൽ സെക്രട്ടറി അഡ്വ. എം.എസ്.കലേഷ്, വൈസ് പ്രസിഡന്റ് മധു ആഞ്ഞിലിക്കാവിൽ, പി.സോമൻ പിള്ള, കെ.രമേശൻ, അഡ്വ. ചന്ദ്രബാബു എടാടൻ, ആർ.അനിൽ എന്നിവർ വിളംബര ജാഥയ്ക്ക് നേതൃത്വം നൽകി.