pushpamani

വൈക്കം. 'എന്റെ തൊഴിൽ എന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഉദയനാപുരം പഞ്ചായത്ത് തൊഴിൽ സഭകൾ ആരംഭിച്ചു. പഞ്ചായത്ത്തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം പി.എസ് പുഷ്പമണി നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ പുഷ്‌കരൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.പ്രസാദ്, സ്​റ്റാന്റിങ് കമ്മി​റ്റി ചെയർപേഴ്‌സൺമാരായ പി.കെ ആനന്ദവല്ലി, ശ്യാമള ജിനേഷ്, അംഗങ്ങളായ ദീപാമോൾ, ടി.എസ് ശരത്ത്, രാധാമണി, സെക്രട്ടറി ടി.ആശാറാണി, കില റിസോഴ്‌സ് പേഴ്‌സൺ വി.ബ്രിജിത്ത്‌ലാൽ, കുടുംബശ്രീ ചെയർപേഴ്‌സൺ ഹേമലത, കമ്മ്യൂണി​റ്റി റിസോഴ്‌സ് പേഴ്‌സൺ അർക്ക പി. രഘു, ജിസ്‌മോൻ,ബിനു ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.