പാലാ : പാലക്കാട്ടുമല ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്നലെ രാത്രി കൊടിയേറി. തന്ത്രി വാസുദേവൻ നമ്പൂതിരി പെരിയമന നാരായണൻ നമ്പൂതിരി, ആണ്ടൂർ ഉല്ലാസ് നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ്. തുടർന്ന് കൊടിയേറ്റ് സദ്യ നടന്നു.
ഇന്ന് രാവിലെ 10 ന് ഉത്സവബലി, 11ന് ഉത്സവബലി ദർശനം, 12.30 മഹാപ്രസാദമൂട്ട്, വൈകിട്ട് 6.30 ന് ചുറ്റുവിളക്ക്, ദീപാരാധന, 7.30 സോപാനസംഗീതം, തുടർന്ന് കൊടിക്കീഴിൽ വിളക്ക്, നാളെ (21.12) രാവിലെ 8 ന് ശ്രീഭൂതബലി, രാത്രി 7 ന് വിളക്കിനെഴുന്നള്ളത്ത്. 22 ന് വൈകിട്ട് 7.30 ന് ചെണ്ടമേളം അരങ്ങേറ്റം, തുടർന്ന് വിളക്കിനെഴുന്നള്ളത്, 8.30 ന് അന്നദാനം, 23 ന് രാത്രി 8 ന് സാമൂഹ്യ നാടകം. 24 ന് രാവിലെ 8 ശ്രീഭൂതബലി, 9 ന് ഉപദേവൻമാർക്ക് കലശാഭിഷേകം, വൈകിട്ട് 6 ന് ചുറ്റുവിളക്ക്, ദീപാരാധന, 8 ന് വലിയവിളക്ക്, വലിയകാണിക്ക. 25 ന് രാവിലെ 9 ന് ശ്രീബലി എഴുന്നള്ളത്ത്, 12.30 മഹാപ്രസാദമൂട്ട്, രാത്രി 7.30 ന് തിരുവാതിരകളി, 8.30 ന് കരാക്കേ ഗാനമേള, 9 ന് പള്ളിനായാട്ട്. 26നാണ് ആറാട്ടുത്സവം, വൈകിട്ട് 6 ന് ആറാട്ടുപുറപ്പാട്, 7 ന് ആറാട്ട്, 8ന് ആറാട്ടെതിരേല്പ്, കൊടിയിറക്ക്, ആറാട്ടുസദ്യ.