കോട്ടയം : ശ്രീനാരായണധർമ്മ സംഘത്തിന്റെയും ഗുരുധർമ്മപ്രചരണ സഭയുടെയും ആഭിമുഖ്യത്തിൽ 23 ന് നാഗമ്പടം ക്ഷേത്രത്തിൽ നിന്ന് മഹാസമാധിയിലേക്കു പുറപ്പെടുന്ന പദയാത്രയുടെ ഒരുക്കങ്ങൾ പൂർത്തിയായി. സഭ ജില്ലാ പ്രസിഡന്റ് സോഫി വാസുദേവന്റെ അദ്ധ്യക്ഷതയിൽ തിരുനക്കര സ്വാഗതസംഘം ഓഫീസിൽ ചേർന്ന അവലോകന യോഗത്തിൽ കുമരകം ബണ്ട് റോഡ് വഴി ആലപ്പുഴ ജില്ലാ അതിർത്തിയ തണ്ണീർമുക്കം വരെയുള്ള ക്രമീകരണങ്ങൾ വിലയിരുത്തി. ഓരോ കേന്ദ്രങ്ങളിലേയും സ്വീകരണത്തിനു ശേഷം പീതാംബരധാരികളും മറ്റുള്ളവരും പദയാത്രയെ പിന്തുടരണമെന്ന് സോഫി വാസുദേവൻ, സെക്രട്ടറി ബിജു വാസ് എന്നിവർ അറിയിച്ചു. ഉപദേശക സമിതി കൺവീനർ കുറിച്ചി സദൻ, കേന്ദ്ര എക്സിക്യുട്ടീവ് മെമ്പർമാരായ പി.കമലാസനൻ, ബാബുരാജ് വട്ടോടിൽ, കേന്ദ്ര സമിതിയംഗങ്ങളായ സുകുമാരൻ വാകത്താനം, സരളാ രാഘവൻ, കൺവീനർ ഷിബു മൂലേടം എന്നിവർ പങ്കെടുത്തു.