പാലാ : എസ്.എൻ.ഡി.പി യോഗത്തിന്റെ വളർച്ചയുടെ പ്രധാനകണ്ണി സൈബർസേനയാണെന്ന് മീനച്ചിൽ യൂണിയൻ വൈസ് ചെയർമാൻ സജീവ് വയലാ പറഞ്ഞു. മീനച്ചിൽ യൂണിയൻ സൈബർസേന യോഗത്തിൽ സംസാരിക്കുകയിരുന്നു അദ്ദേഹം. ഡിസംബർ 25 മുതൽ 30 വരെ നടക്കുന്ന ശിവഗിരി തീർത്ഥാടന പദയാത്രയുടെ പ്രവർത്തനങ്ങളെ കുറിച്ച് യോഗം ചർച്ച ചെയ്തു. യൂണിയൻ സൈബർസേന കൺവീനർ ഗോപൻ വെള്ളാപ്പാടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം രാമപുരം സി.ടി.രാജൻ, കെ.ആർ.ഷാജി തുടങ്ങിയവർ സംസാരിച്ചു.