
കോട്ടയം. ബഫർ സോൺ വിഷയത്തിൽ ഉപഗ്രഹ സർവേ നടത്തി തെറ്റായ റിപ്പോർട്ട് തയ്യാറാക്കി കോടതിയിൽ സമർപ്പിക്കുന്നത് കർഷകരെ കുടിയിറക്കാനുള്ള നടപടികളുടെ ഭാഗമാണെന്ന് അനൂപ് ജേക്കബ് എം.എൽ.എ. കേരളാ കോൺഗ്രസ് (ജേക്കബ് )സംസ്ഥാന സംസ്ഥാന കമ്മിറ്റിയുടെ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എം.സി സെബാസ്റ്റ്യൻ, ബാബു വലിയവീടൻ, വി.ഡി ജോസഫ്, പ്രൊഫ. ജോണി സെബാസ്റ്റ്യൻ, കെ.ആർ ഗിരിജൻ, രാജു പാണാലിക്കൽ, റെജി ജോർജ്, ചിരട്ടക്കോണം സുരേഷ്, കരുമം സുന്ദരേശൻ, പി.എസ് ജെയിംസ്, കല്ലട ഫ്രാൻസിസ്, വത്സൺ അത്തിക്കൽ തുടങ്ങിയവർ പങ്കെടുത്തു.