വൈക്കം : എസ്.എൻ.ഡി.പി യോഗം 113ാം നമ്പർ ചെമ്മനത്തുകര ശാഖയിലെ ചെമ്പഴന്തി കൂടുംബ യൂണി​റ്റിന്റെ നേതൃത്വത്തിൽ ശിവഗിരി തീർത്ഥാടന സന്ദേശ സംഗമം നടത്തി. തെന്നടിത്തറ ലക്ഷ്മണന്റെ വസതിയിൽ ചേർന്ന സംഗമം ശാഖാ പ്രസിഡന്റ് വി.വി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ചെയർമാൻ റജി ജിഷ്ണു ഭവൻ അദ്ധ്യക്ഷത വഹിച്ചു. ഗുരുധർമ്മ പ്രചാരകൻ വി.വി.കനകാംബരൻ ശിവഗിരി തീർത്ഥാടന സന്ദേശ പ്രഭാഷണം നടത്തി . വിഭാദ്, രമ, പ്രകാശൻ, രവി, മനോഹരൻ ,ലൗലി, ഉഷ, അതുല്യ എന്നിവർ പ്രസംഗിച്ചു. സമൂഹ പ്രാർത്ഥനയും പ്രസാദ വിതരണവും നടത്തി.