വൈക്കം : കൂട്ടുമ്മേൽ ഭഗവതി ക്ഷേത്രത്തിൽ ജനുവരി 21 മുതൽ 26 വരെ നടത്തുന്ന അഷ്ടബന്ധ കലശത്തിന് ഒരുക്കങ്ങൾ ആരംഭിച്ചു. തന്ത്രി ഭദ്റകാളി മ​റ്റപ്പള്ളി നാരായണൻ നമ്പൂതിരി കാർമ്മികത്വം വഹിക്കും. കൊടിയേ​റ്റ് ഉത്സവം ജനുവരി 29 മുതൽ ഫെബ്രുവരി 5 വരെ ആഘോഷിക്കും. ഏപ്രിൽ 22 നാണ് പ്രതിഷ്ഠാദിനം. കലശം ആരംഭിക്കുന്ന 21 ന് ആചാര്യവരണം, മുളയിടൽ, പ്രാസാദ ശുദ്ധി, വാസ്തുബലി , വാസ്തു കലശം 22 ന് ഗണപതി ഹോമം, ഉഷപൂജ, ബിംബ ശുദ്ധി, കലശപൂജ, നവീകരണ പ്രായശ്ചിത്ത ഹോമം, കലശാഭിഷേകം 23 ന് പ്രോക്ത ഹോമം, പ്രായശ്ചിത്ത ഹോമം, കലശാഭിഷേകം, സ്ഥല ശുദ്ധി, മുളപൂജ 24 ന് ശാന്തി ഹോമം കലശാഭിഷേകം 25 ന് മണ്ഡപ സംസ്‌കാരം, തത്വ ഹോമം, തത്വ കലശം, കലശാഭിഷേകം, പരികലശപൂജ, അധിവാസ ഹോമം, 26 ന് പരികലശാഭിഷേകം, അഷ്ടബന്ധക്രീയ, ബ്രഹ്മകലശാഭിഷേകം , ശ്രീഭൂതബലി, മഹാപ്രസാദ ഊട്ട് എന്നിവയും വിവിധ കലാപരിപാടികളും ഉണ്ടാകും.