കോട്ടയം : കുടിവെള്ള വിതരണ പൈപ്പ് പൊട്ടി ലിറ്ററ് കണക്കിന് വെള്ളം പാഴാകുന്നു. നഗരസഭയുടെ 23 ാം വാർഡിൽ റിലയൻസ് ഇലക്ട്രിക്കൽസിന് സമീപം അറുത്തൂട്ടി പാലത്തിലൂടെ കടന്നുപോകുന്ന പൈപ്പുലൈനാണ് രണ്ടാഴ്ച മുൻപ് പൊട്ടിയത്. മേഖലയിലെ വിവിധ വീടുകളിലേക്കുള്ള വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനാണ് പൊട്ടിയൊലിക്കുന്നത്. പ്രദേശവാസികൾ ചേർന്ന് പൈപ്പ് പൊട്ടിയ ഭാഗത്ത് പഴയ പ്ലാസ്റ്റിക്ക് ചാക്കും കല്ലുകളും തടയാക്കി വെള്ളം ഉയർന്നുപൊങ്ങുന്നതിന് താത്ക്കാലിക സംവിധാനമുണ്ടാക്കി. ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും സ്ഥലം സന്ദർശിച്ച് മടങ്ങുക മാത്രമാണ് ചെയ്യുന്നതെന്ന് നാട്ടുകാർ പറയുന്നു.