തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം 5017ാം നമ്പർ ബ്രഹ്മമംഗലം ഈസ്​റ്റ് ശാഖയിൽ ഡോ.പല്പു അനുസ്മരണവും പല്പു കുടുംബ യൂണി​റ്റിന്റെ 15ാമത് വാർഷിക പൊതയോഗവും യൂണിയൻ സെക്രട്ടറി അഡ്വ.എസ്.ഡി.സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.ആർ.മണി അദ്ധ്യക്ഷത വഹിച്ചു. പ്രമോദ് തമ്പി വെളൂർ പല്പു അനുസ്മരണവും ഗുരുദേവ പ്രഭാഷണവും നടത്തി. ശാഖാ സെക്രട്ടറി അഡ്വ.പി.വി.സുരേന്ദ്രൻ സംഘടനാ സന്ദേശം നൽകി. പി.എ.രാഘവൻ മുഖ്യാതിഥി ആയിരുന്നു. വിമല ശിവാനന്ദൻ, അമ്പിളി സനീഷ്, എം.ഡി.പ്രകാശൻ,ഗൗതം സുരേഷ്,കെ.ടി.സാബു, സുജാബിജു, തുടങ്ങിയവർ പ്രസംഗിച്ചു. കൺവീനർ ജി.സോമൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ചെയർമാൻ സി.വി.ദാസൻ സ്വാഗതവും ബിനി രവീന്ദ്രൻ നന്ദിയും പറഞ്ഞു.