ചേർപ്പുങ്കൽ : ബി.വി.എം കോളേജ് നാഷണൽ സർവീസ് സ്‌കീം സപ്തദിന ക്യാമ്പ് 26 മുതൽ ജനുവരി 1 വരെ രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ നടക്കും. 26 ന് വൈകിട്ട് 5 ന് പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്റ്റിൻ തോണിക്കുഴിയുടെ അദ്ധ്യക്ഷതയിൽ മാണി സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മാർ ആഗസ്തീനോസ് കോളേജ് മാനേജർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ അനുഗ്രഹപ്രഭാഷണം നടത്തും. രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് മെമ്പർ പി.എം.മാത്യു, രാമപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ട്, പ്രോഗ്രാം ഓഫീസർമാരായ ഡോ. ജോർജുകുട്ടി വട്ടോത്ത്, അസോ.പ്രൊഫ. പി.എസ്.അൻജുഷ, വോളണ്ടിയർ സെക്രട്ടറിമാരായ അതുൽകൃഷ്ണ, ജീവ റോസ് ജോസ് എന്നിവർ പ്രസംഗിക്കും.