school

മുണ്ടക്കയം. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ മുണ്ടക്കയം സെന്റ് ജോസഫ് സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികൾക്കായി പോസ്റ്റർ ഡിസൈൻ മത്സരം സംഘടിപ്പിച്ചു. യു.പി. മുതൽ ഹയർ സെക്കൻഡറി വരെയുളള കുട്ടികൾ വരച്ച ചിത്രങ്ങൾ പതിനേഴ് അടി ഉയരവും മുപ്പത് അടി നീളമുള്ള ഒരു ഫ്ലക്സ് ബോർഡിൽ പ്രധാന കവാടത്തിനോട് ചേർന്ന് സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. നല്ല ചിത്രങ്ങൾക്ക് സമ്മാനങ്ങൾ നൽകും. പങ്കെടുത്ത കുട്ടികളെ സ്കൂൾ മാനേജർ ഫാ. മത്തായി മണ്ണൂർവടക്കേതിൽ, വൈസ് പ്രിൻസിപ്പൽ, ഫാ.തോമസ് നാലന്നടിയിൽ, പ്രിൻസിപ്പൽ ജോൺ റ്റി.ജെ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ആന്റണി കുരുവിള തുടങ്ങിയവർ അഭിനന്ദിച്ചു .