ഏറ്റുമാനൂർ : ഏറ്റുമാനൂർ ശ്രീമഹാദേവ ക്ഷേത്രസംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ മഹാഭാരതസത്രം ആരംഭിച്ചു.സ്വാമി കൈവല്ലാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. യുവതലമുറ നിഷ്ഠുരരായിരിക്കുന്നതിന്റെ കാരണം ആധുനിക വിദ്യാഭ്യാസ രീതിയുടെ മൂല്യച്യുതിയാണെന്ന് സ്വാമി പറഞ്ഞു.
ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ് നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ എത്താൻ കഴിയാതിരുന്ന ജസ്റ്റിസ് എൻ. നഗരേഷ് നൽകിയ സന്ദേശം യോഗത്തിൽ കെ.പി സഹദേവൻ വായിച്ചു. ചിത്രകാരൻ റജി ചെറുശ്ശേരി വരച്ച ഏറ്റുമാനൂരപ്പന്റെ ചിത്രം സ്വാമി കൈവല്യാനന്ദ സരസ്വതി പ്രകാശനം ചെയ്തു. പ്രൊഫ കെ.ആർ.അനന്തപദ്മനാഭ അയ്യർ, കോ-ഓർഡിനേറ്റർ ജി.പ്രകാശ്, പ്രസിഡന്റ് ഡോ.ആർ.രാധാകൃഷ്ണൻ, ഡോ.വിദ്യാ ആർ പണിക്കർ എന്നിവർ പ്രസംഗിച്ചു.