ഏറ്റുമാനൂർ: കഞ്ചാവ് മാഫിയയുടെ സാമ്പത്തിക സ്രോതസ് അന്വേഷണ വിധേയമാക്കണമെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. തലയോലപറമ്പിൽ വച്ച് പിടിയിലായ അന്തർസംസ്ഥാന കഞ്ചാവ് സംഘവും അതിരമ്പുഴയിലെ മയക്കുമരുന്ന് മാഫിയ ബന്ധവും അന്വേഷിച്ച് മുഴുവൻ വിവരങ്ങളും പുറത്തുകൊണ്ടുവരണം. സംസ്ഥാന പൊലീസ് മേധാവി, ഡി.ഐ.ജി, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകുമെന്നും നേതാക്കൾ അറിയിച്ചു. മണ്ഡലം ചെയർമാൻ കെ.ജി.ഹരിദാസ്, കൺവീനർ പി.സി.പൈലോ, കേരള കോൺഗ്രസ് ഉന്നതാധികാരസമിതിയംഗം പ്രിൻസ് ലൂക്കാസ് , ജോറോയി പൊന്നാറ്റിൽ, മുഹമ്മദ് ജലീൽ, അഡ്വ.ജെയിസൺ ജോസഫ്, തോമസ് പുതുശേരി എന്നിവർ പങ്കെടുത്തു.