
കോട്ടയം. കാലിത്തീറ്റ നിർമ്മാണത്തിന് ഉപയോഗിക്കുന്ന തവിട്, മെയിസ് , ഗോതമ്പ്, മണിച്ചോളം എന്നീ കാർഷിക ഉത്പന്നങ്ങളുടെ ചരക്ക് നീക്കം കിസാൻ റെയിൽ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് തോമസ് ചാഴികാടൻ എം.പി ആവശ്യപ്പെട്ടു. കാലിത്തീറ്റ ഉത്പാദനത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ ഗുഡ്സ് ട്രെയിനുകൾ വഴിയാണ് എത്തിക്കുന്നത്. പച്ചക്കറിയും പഴവർഗങ്ങളും കിസാൻ റെയിൽ പദ്ധതി പ്രകാരം കയറ്റി അയച്ചാൽ ചരക്കു കൂലിയിൽ 50ശതമാനം ഇളവ് അനുവദിക്കും. കേന്ദ്ര റെയിവേ മന്ത്രി, കൃഷി വകുപ്പ് മന്ത്രി, മൃഗസംരക്ഷണ ക്ഷീര വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം നൽകിയതിനു പുറമെയാണ് സബ്മിഷനിലൂടെ എം.പി ലോക്സഭയിലും ആവശ്യം ഉന്നയിച്ചത്.