പാത്താമുട്ടം : പാത്താമുട്ടം പദയാത്ര സമിതിയുടെ ഈ വർഷത്തെ ശിവശിരി തീർത്ഥാടനപദയാത്ര 26 ന് ആരംഭിക്കും. പാത്താമുട്ടം എസ്.എൻ.ഡി.പി ശാഖാ ഗുരുക്ഷേത്രത്തിൽ നടക്കുന്ന സമ്മേളനം യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് വി.ജി ബിനു അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ തീർത്ഥാടന സന്ദേശം നൽകും. പദയാത്ര 30 ന് ശിവഗിരിയിൽ എത്തിച്ചേരും. പീതാംബര ദീക്ഷ ചടങ്ങുകൾ ഇന്ന് രാവിലെ 9.30 ന് നടക്കും.