anilkanth

കോട്ടയം. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ജില്ലയിൽ സന്ദർശനം നടത്തി. ജില്ലയിലെ എസ്.എച്ച്.ഒമാരുമായി കൂടിക്കാഴ്ച അദ്ദേഹം നടത്തി. ഹൈവേ പെട്രോളിങ്ങിൽ പരിശോധന നടത്തുകയും സി.ഇ.ഇ.ഡി പദ്ധതിയുടെ എറണാകുളം റേഞ്ച് തല ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പൊലീസുകാർക്കെതിരെയുള്ള നടപടികൾ പുരോഗമിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത് കുമാർ, സൗത്ത് സോൺ ഐ.ജി പി.പ്രകാശ്, എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത എന്നിവരും ഒപ്പം ഉണ്ടായിരുന്നു.