
ഏന്തയാർ : കൂട്ടുങ്കൽ കെ.പി ചെല്ലപ്പൻ (റിട്ട.ഹെഡ് മാസ്റ്റർ, മുറിഞ്ഞപുഴ ഗവ.ഹൈസ്‌കൂൾ, 87) നിര്യാതനായി. 28 വർഷമായി ഏന്തയാർ എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റായിരുന്നു. 40 വർഷം ബാപ്പുജി ഇൻഫർമേഷൻ സെന്റർ ആൻഡ് പബ്ലിക് ലൈബ്രറിയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ:കെ.സി ശാന്തമ്മ (അദ്ധ്യാപിക, ഒളയനാട് ഗാന്ധി മെമ്മോറിയൽ സ്‌കൂൾ). മക്കൾ : ബിനുമോൾ, ബിജിമോൾ. മരുമക്കൾ : ഡോ.മനോഹരൻ (പാമ്പാടി മിൻഹാൻസ് ആശുപത്രി), മനോജ് (ബഹ്‌റിൻ). സംസ്‌കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ.