
വൈക്കം. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്റോഹനയങ്ങൾക്കും പിൻവാതിൽ നിയമനത്തിനും എതിരെ വൈക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പൗര വിചാരണ വാഹന ജാഥ നടത്തും. വ്യാഴാഴ്ച രാവിലെ 9 ന് അക്കരപ്പാടത്തു നിന്നും ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ജാഥാ ക്യാപ്റ്റൻ അക്കരപ്പാടം ശശിക്ക് പതാക കൈമാറും. ഉദയനാപുരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.ബിൻസ് അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് ടി.വി. പുരം മറ്റപ്പള്ളി ജംഗ്ഷനിൽ മണ്ഡലം പ്രസിഡന്റ് അഡ്വ.എസ്.സാനുവിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനം കെ.പി.സി. സി ജനറൽ സെക്രട്ടറി റോയി കെ.പൗലോസ് ഉദ്ഘാടനം ചെയ്യും.