
തിരുവാർപ്പ്. ആർ.കെ മേനോൻ സാംസ്‌കാരിക സമിതി സംഘടിപ്പിക്കുന്ന നാട്ടരങ്ങ് 22,23,24 തീയതികളിൽ തിരുവാർപ്പ് ക്ഷേത്ര മൈതാനിയിൽ നടക്കും. 22ന് രാവിലെ വിചാരവേദി ചലച്ചിത്ര താരം ഗായത്രി വർഷ ഉദ്ഘാടനം ചെയ്യും. ആർ.പ്രസന്നൻ മുഖ്യപ്രഭാഷണം നടത്തും. 7.30ന് കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ ചന്ദ്രികയ്ക്കുമുണ്ടൊരു കഥ നാടകം. 23ന് വൈകിട്ട് 5ന് സമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ഡോ.അജു കെ.നാരായണൻ മുഖ്യപ്രഭാഷണം നടത്തും. 6.30ന് കലാമണ്ഡലം മേജർസെറ്റ് കഥകളി. 24ന് വൈകിട്ട് സമാപന സമ്മേളനം ഫോക് ലോർ അക്കാഡമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും.