jos

വൈക്കം. കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് ദളിത് ബന്ധു എൻ.കെ.ജോസ് രചിച്ച ''ദളവാക്കുളം തിരുവിതാംകൂർ ചരിത്രത്തിൽ'' എന്ന ഗ്രന്ഥത്തിന്റെ പരിഷ്ക്കരിച്ച പതിപ്പിന്റെ പ്രകാശനവും ഡോക്യുമെന്ററി പ്രദർശനവും നാളെ 2ന് വെച്ചൂർ അംബികാമാർക്കറ്റിലുള്ള ഗ്രന്ഥകാരന്റെ വസതിയിൽ നടക്കും. വൈക്കം മഹാദേവക്ഷേത്രത്തിൽ പ്രവേശിക്കാൻ ശ്രമിച്ച നൂറുകണക്കിന് അധ:സ്ഥിതരെ തിരുവിതാംകൂർ സൈന്യം നിഷ്ക്കരുണം വധിച്ച് ക്ഷേത്രത്തിനു മുമ്പിലുള്ള കുളത്തിലിട്ടു മൂടിയ ദളവാക്കുളം സംഭവമാണ് പുസ്തകത്തിനാധാരം. ബിനോയ് വിശ്വം എം.പി പുസ്തകം സി.കെ.ആശ എം.എൽ.എ യ്ക്കു നൽകി പ്രകാശനം നിർവ്വഹിക്കും. സാംജി ടി.വി പുരം ഗ്രന്ഥ പരിചയവും ഡോ.എം.ശങ്കർ ഡോക്യുമെന്ററിയുടെ വിവരണവും നടത്തും.