
കോട്ടയം. ഉപഗ്രഹസർവേയ്ക്ക് 68 ലക്ഷം തുലച്ചത് അന്വേഷിക്കണമെന്നും കാർബൺ ക്രെഡിറ്റ് ഫണ്ട് അടിച്ചുമാറ്റാൻ വനം ഉദ്യോഗസ്ഥർനടത്തുന്ന കളികളാണ് ഇതിന് പിന്നിലെന്നും ജനപക്ഷം ചെയർമാൻ പി.സി.ജോർജ് ആരോപിച്ചു.
ബഫർ സോൺ നിശ്ചയിക്കുന്നതിനുള്ള ഉപഗ്രഹ സർവേ ജനങ്ങൾക്ക് ആപത്തായി മാറി. കോരുത്തോട്, എരുമേലി പഞ്ചായത്തുകളിലെ വിവിധ വാർഡുകളും ബഫർ സോണായി . ഇടുക്കി ജില്ലയിൽ ഒരു കിലോമീറ്റർ ബഫർ സോണായി മാറിയാൽ 31 വില്ലേജുകളിലെ ജനജീവിതം അസാദ്ധ്യമാകും. നേരിട്ട് പരിശോധന നടത്താതെ ഉപഗ്രഹ സർവേ റിപ്പോർട്ട് മാത്രം പരിഗണിച്ച് ബഫർ സോൺ നിശ്ചയിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നും ജോർജ് പറഞ്ഞു.