പാലാ: കോട്ടയം ജില്ലാ ക്ഷീരസംഗമം ഇന്നും നാളെയുമായി കിടങ്ങൂർ സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകരായ ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ, ക്ഷീരവികസന വകുപ്പ് കോട്ടയം ഡപ്യൂട്ടി ഡയറക്ടർ ശാരദ സി.ആർ., അസി. ഡയറക്ടർ വിജി വിശ്വനാഥ്, ക്ഷീരവികസന ഓഫീസർ കണ്ണൻ എം.വി, കുമ്മണ്ണൂർ ക്ഷീരസംഘം പ്രസിഡന്റ് ബെന്നി കെ.മാത്യു, സെക്രട്ടറി ബിന്ദു സജികുമാർ എന്നിവർ അറിയിച്ചു.
ക്ഷീരകർഷകസംഗമം, കന്നുകാലി പ്രദർശന മത്സരം, ഡയറി ക്വിസ്, ക്ഷീരകർഷക സെമിനാർ, എക്‌സിബിഷൻ, അവാർഡ് ജേതാക്കളെ ആദരിക്കൽ, കലാസന്ധ്യ, പൊതുസമ്മേളനം എന്നിവ നടക്കും.
ഇന്ന് രാവിലെ 8ന് നടക്കുന്ന കന്നുകാലി പ്രദർശന മത്സരം ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്യും. കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു അദ്ധ്യക്ഷത വഹിക്കും. 10ന് ഡയറി ക്വിസ്, തുടർന്ന് സഹകരണസഭ. സഹകരണസഭ കൊടുക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് 2ന് ക്ഷീരകർഷകരുടെ മുഖാമുഖം പരിപാടി, വൈകിട്ട് 5ന് കലാസന്ധ്യ.
നാളെ രാവിലെ 10ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ വി.എൻ വാസവൻ, റോഷി അഗസ്റ്റിൻ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, എം.പിമാരായ തോമസ് ചാഴികാടൻ, ജോസ് കെ.മാണി, ആന്റോ ആന്റണി, എം.എൽ.എമാരായ മാണി സി.കാപ്പൻ, സി.കെ ആശ, ജോബ് മൈക്കിൾ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ തുടങ്ങിയവർ പങ്കെടുക്കും.
ജില്ലാതല പുരസ്‌കാരങ്ങൾ
മികച്ച ക്ഷീരകർഷക സംഘം: ഞീഴൂർ ആപ്‌കോസ്
നോൺ ആപ്‌കോസ് സംഘം: അരീപ്പറമ്പ് ക്ഷീരസംഘം
മികച്ച ഗുണനിലവാരമുള്ള പാൽ സംഭരിച്ച സംഘം: തലയാഴം
ജില്ലയിൽ ഏറ്റവും കൂടുതൽ പാൽ ക്ഷീരസംഘത്തിൽ അളന്ന കർഷകൻ:കോഴ വട്ടമുകളേൽ ബിജുമോൻ തോമസ്
ഏറ്റവും കൂടുതൽ പാൽ അളന്ന വനിതാകർഷക: ആലീസ് സേവ്യർ, പയനുങ്കൽ, ഇരവിമംഗലം
മികച്ച യുവകർഷകൻ: മണ്ണയ്ക്കനാട് പകലോമറ്റം മുളക്കാട്ടിൽ ലിബിൻ ജോർജ്ജ്
മികച്ച യുവകർഷക: പാറത്തോട് പുത്തൻപുരയ്ക്കൽ റിനി നിഷാദ്