തലനാട്: തലനാടൻ ഗ്രാമ്പു ഭൗമസൂചിക രജിസ്‌ട്രേഷൻ ശില്പശാല നാളെ രാവിലെ 10ന് തലനാട് എസ്.എൻ.ഡി.പി ഹാളിൽ നടക്കും. ഡോ.മധു സുബ്രഹ്മണ്യൻ, ഡോ.ദീപ്തി ആന്റണി, ഗീതാ വർഗീസ്, മാനുവൽ അലക്‌സ് എന്നിവർ ക്ലാസെടുക്കും. പരിപാടികൾക്ക് തലനാട് പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ, പി.എസ് ബാബു, അജ്മൽ പി.എഫ് എന്നിവർ നേതൃത്വം നൽകും.