court

കോട്ടയം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 60 വർഷം കഠിന തടവും 30,000 രൂപ പിഴയും. കാഞ്ഞിരപ്പള്ളി മുക്കട് കിഴക്കേക്കര അരുണിനെയാണ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി ജി.പി ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടി തടവ് അനുഭവിക്കണം. പിഴ തുക കേസിലെ ഇരയ്ക്ക് നൽകണമെന്ന് വിധിയിൽ പറയുന്നു. 27 സാക്ഷികളും 25 പ്രമാണങ്ങളും പ്രോസിക്യൂഷൻ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സബ് സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.പി.എസ് മനോജ് ഹാജരായി.