കുമരകം: ബാർബർ ഷോപ്പിലെ ജീവനക്കാരനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുമരകം കണ്ണാടിച്ചാൽ കൊച്ചുപറമ്പിൽ സതീഷ് (44) നെ കുമരകം പൊലീസ് അറസ്റ്റ് ചെയ്തു. ഷോപ്പിലെത്തി ബഹളം വച്ചതിനെ തുടർന്ന് ജീവനക്കാരനായ ജയൻ സതീഷിനോട് കടയിൽ നിന്ന് ഇറങ്ങി പോകാൻ ആവശ്യപ്പെട്ടു. ഇതിലുള്ള വൈരാ​ഗ്യം മൂലം കടയിൽ ഉണ്ടായിരുന്ന കത്രിക കൊണ്ട് ജയനെ കുത്തുകയായിരുന്നു. സ്റ്റേഷൻ എസ് എച്ച്.ഒ ബിൻസ് ജോസഫ്, എസ്.ഐ സുരേഷ്, പുഷ്പൻ, എ.എസ്.ഐ സുനിൽ കുമാർ, സി.പി.ഒ ഷൈജു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.