വൈക്കം: വൈക്കത്തപ്പൻ സംഗീത സേവാസംഘത്തിന്റെ പന്ത്റണ്ടാം വാർഷികവും തിരുവാതിര സംഗീതോത്സവവും ജനുവരി 4 മുതൽ 6വരെ വൈക്കം മഹാദേവ ക്ഷേത്രത്തിൽ ആഘോഷിക്കും. 4ന് വൈകിട്ട് 6.30ന് നടത്തുന്ന ചേർത്തല സി.എസ്.ശ്രീജേഷിന്റെ മാഡൊലിൻ കച്ചേരിക്ക് തൃപ്പൂണിത്തുറ സംഗീത് ഗോപാൽ വയലിനും ചേർത്തല സി.എൻ.ശ്രീരാജ് മൃദംഗവും പാണാവള്ളി പാർത്ഥസാരഥി ഘടവും ഒരുക്കും. 5ന് വൈകിട്ട് 6.30ന് നടക്കുന്ന ചെന്നൈ ശ്രീവാസ്തവയുടെ പുല്ലാങ്കുഴൽകച്ചേരിക്ക് വൈക്കം പത്മാകൃഷ്ണൻ വയലിനും വൈക്കം പ്രസാദ് മൃദംഗവും കുറിച്ചിത്താനം അനന്തകൃഷ്ണൻ ഘടവും വായിക്കും. 6ന് വൈകിട്ട് 6.30ന് പട്ടാഭിരാമ പണ്ഡിറ്റ് അവതരിപ്പിക്കുന്ന സംഗീതസദസിന് തിരുവനന്തപുരം സമ്പത്ത് വയലിനും വിജയ് നടേശൻ ചെന്നൈ മൃദംഗവും മാഞ്ഞൂർ ഉണ്ണിക്കഷ്ണൻ ഘടവും ഉടുപ്പി ശ്രീകാന്ത് ഗിഞ്ചറയുമായി പിന്നണിയിലുണ്ടാവും. ക്ഷേത്രത്തിൽ വിശേഷാൽ വഴിപാടുകളും സംഗീതാരാധനയും
നടക്കും.