vchr

വെച്ചൂർ. അതിക്രമങ്ങൾ പ്രതിരോധിക്കുന്നതിന് പഞ്ചായത്തിലെ തെരഞ്ഞെടുത്ത വനിതകൾക്ക് പരിശീലനം നൽകി. രുഗ്മിണി ഓഡിറ്റോറിയത്തിൽ വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വൈക്കം എസ്.എച്ച്.ഒ കെ.ജി കൃഷ്ണൻ പോറ്റി സന്ദേശവും പൊലീസ് ഡിഫെൻസ്‌ ട്രെയിനർമാരായ ക്ഷേമ സുഭാഷ്, ശിശിര, പ്രസീജ എന്നിവർ പരിശീലനവും നൽകി. വെച്ചൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സോജി ജോർജ്, പി.കെ മണിലാൽ,ബീന, മെമ്പർ സുരേഷ് കുമാർ, സി.ഡി.എസ് ചെയർപേഴ്‌സൺ മിനി സരസൻ, ജനമൈത്രി സി.ആർ.ഒ ബി.സിജി തുടങ്ങിയവർ പങ്കെടുത്തു.