കോട്ടയം: നാഗമ്പടം ശ്രീമഹാദേവ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചുള്ള കിഴക്കൻമേഖല സമ്മേളനം എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ആർ രാജീവ് അദ്ധ്യക്ഷത വഹിച്ചു. യോഗം ബോർഡ് അംഗങ്ങളായ അഡ്വ. ശാന്താറാം റോയ്, അഡ്വ.പ്രസാദ് ,യൂണിയൻ കൗൺസിലർ വിനോദ് പി.വി, യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി സുമോദ് വനിതാ സംഘം യൂണിയൻ സെക്രട്ടറി സുഷമ മോനാപ്പൻ,കെ എൻ ഷാജിമോൻ, ബാബു അമയന്നൂർ, കെ ആർ രവീന്ദ്രൻ, എസ് രാജീവ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി
കിഴക്കൻ മേഖല കമ്മറ്റി കെ.ആർ.രവീന്ദ്രൻ അരുവിക്കുഴി (ചെയർമാൻ),ഷാജി മോൻ കെ.എൻ, ജോഷി ആർ.ഗോപിനാഥ്, ഷൈലജ സുധൻ (വൈസ് ചെയർമാൻമാർ) രാജീവ് കൂരോപ്പട (ജനറൽ കൺവീനർ), ഷൈലജ ചന്ദ്രൻ, വി കെ ശ്രീആനന്ദ് (ജോ.കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.