വൈക്കം: കിസാൻ സർവീസ് സൊസൈറ്റി വൈക്കം യൂണിറ്റ് ഗ്രാമോത്സവത്തിന്റെ ഭാഗമായി ദേശീയ കർഷകദിനമായ 23ന് രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് 12 വരെ സൗജന്യ ദന്ത പരിശോധന ക്യാമ്പ് നടത്തും. ഇൻഡ്യൻ ഡെന്റൽ അസോസിയേഷൻ തൃപ്പൂണിത്തുറ ബ്രാഞ്ചിന്റെ സഹകരണത്തോടെ വൈക്കം കച്ചേരിക്കവലയ്ക്ക് സമീപമുള്ള ഗ്രാമോത്സവം ഹാളിലാണ് ക്യാമ്പ്. ഫോൺ: 9633310689, 9495664874.