പാലാ: മീനച്ചിൽ സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ 57ാമത് വാർഷിക പൊതയോഗം നാളെ 3.30ന് പാലാ വ്യാപാരഭവനിൽ നടക്കും. ബാങ്ക് പ്രസിഡന്റ് കെ.പി ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കെ.എം. മാണി മെമ്മോറിയൽ കർഷക അവാർഡുകൾ വിതരണം ചെയ്യും. ജോസ് കെ. മാണി എം.പി മുഖ്യപ്രഭാഷണം നടത്തും. കാർഷിക കടാശ്വാസ കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് എബ്രഹാം മാത്യു മുഖ്യാതിഥിയായി പങ്കെടുക്കും.