പാലാ: ളാലം മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് 28ന് തുടക്കമാകും. ജനുവരി ആറിന് ആറാട്ടോടെ സമാപിക്കും.
28ന് രാവിലെ 6.30ന് കൊടിക്കൂറയും കൊടിക്കയറും സമർപ്പണം ലീല പുത്തൻപുരയ്ക്കൽ, 7 മുതൽ പുരാണപാരായണം. വൈകിട്ട് 6.45ന് തിരുവരങ്ങ് ഉദ്ഘാടനം ജോസ് കെ.മാണി എം.പി.നിർവഹിക്കും. ഉപദേശകസമിതി പ്രസിഡന്റ് പുത്തൂർ പരമേശ്വരൻ നായർ അദ്ധ്യക്ഷത വഹിക്കും. ഗുരുവായൂർ ദേവസ്വം മെമ്പർ മനോജ് ബി.നായർ മുഖ്യാതിഥിയാകും. ഉപദേശകസമിതി സെക്രട്ടറി അഡ്വ. രാജേഷ് പല്ലാട്ട്, മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൺജിത്ത് ജി.മീനാഭവൻ, മുനി.കൗൺസിലർ പ്രൊഫ.സതീഷ് ചൊള്ളാനി,ഉപദേശകസമിതി വൈസ് പ്രസിഡന്റ് നാരായണൻകുട്ടി അരുൺ നിവാസ് എന്നിവർ സംസാരിക്കും. രാത്രി 8ന് തന്ത്രി മുണ്ടക്കൊടി ഇല്ലം വിഷ്ണു നമ്പൂതിരി, മേൽശാന്തി ശ്രീകാന്ത് വാസുദേവർ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ്, ചുറ്റുവിളക്ക്, കലവറ വിഭവ സമർപ്പണം.
29ന് രാവിലെ 4.30 മുതൽ ക്ഷേത്രത്തിലെ പതിവ് ചടങ്ങുകൾ, പുരാണപാരായണം, 8ന് ശ്രീബലി എഴുന്നള്ളിപ്പ്, രാത്രി 8.30ന് കൊടിക്കീഴിൽ വിളക്ക്. തിരുവരങ്ങിൽ വൈകിട്ട് 7ന് ചാക്യാർ കൂത്ത്.
30ന് വൈകിട്ട് 7ന് തിരുനാമ സങ്കീർത്തനം രാധിക ഭജൻസ്, രാത്രി 9ന് വിളക്കിനെഴുന്നള്ളിപ്പ്.
31ന് വൈകിട്ട് 7ന് നൃത്തരാവ്, രാത്രി 9ന് വിളക്കിനെഴുന്നള്ളിപ്പ്.
ജനുവരി ഒന്നിന് രാവിലെ 8ന് ശ്രീബലി എഴുന്നള്ളിപ്പ്, വൈകിട്ട് 5ന് ദേശക്കാഴ്ച പുറപ്പാട്, വെള്ളാപ്പാട് ഭഗവതി ക്ഷേത്രം, മുരിക്കുംപുഴ ഭഗവതി ക്ഷേത്രം, വൈദ്യുതിഭവൻ, ബിഎസ്എൻഎൽ, ടൗൺ കരയോഗം, ഗവ.ആശുപത്രി ജംഗ്ഷൻ എന്നിവിടങ്ങളിൽ സമൂഹപ്പറ.രാത്രി 8ന് രാമപുരം കവലയിൽ ദീപക്കാഴ്ച.
ആറാം ഉത്സവം ജനുവരി രണ്ടിന് ഭഗവതി എഴുന്നള്ളത്ത്. രാവിലെ 8ന് ശ്രീബലി എഴുന്നള്ളിപ്പ്, 8.45ന് അമ്പലപ്പുറത്ത് ഭഗവതി ക്ഷേത്രത്തിൽ തന്ത്രി ഭരണിപൂജയും ഭരണിയൂട്ടും.10.30 മുതൽ ഉത്സവബലി, 11ന് ഓട്ടൻ തുള്ളൽആദിത്യൻ സി.വിനോദ്, ഒരു മണിക്ക് ഉത്സവബലി ദർശനം. വൈകിട്ട് 6.45ന് അമ്പലപ്പുറത്ത് ക്ഷേത്രത്തിൽ നിന്ന് ഭഗവതി എഴുന്നള്ളത്ത്, കൂടിയെഴുന്നള്ളത്ത്, ഉപചാരം ചൊല്ലി പിരിയൽ, കൊട്ടിപ്പാടി സേവഅമ്പലപ്പുഴ വിജയകുമാർ,രാത്രി 10ന് വിളക്കിനെഴുന്നള്ളിപ്പ്.
ജനുവരി 3ന് രാവിലെ 10.30 മുതൽ ഉത്സവബലി, 11ന് പാഠകം ശ്രീവത്സം വേണുഗോപാൽ, ഒരു മണിക്ക് ഉത്സവബലി ദർശനം. വൈകിട്ട് 5ന് കാഴ്ച ശ്രീബലി, 6.30ന് എട്ടങ്ങാടി സമർപ്പണം എസ്എൻഡിപി യോഗം ടൗൺ ശാഖ, പ്രദോഷപൂജ, തിരുവരങ്ങിൽ രാത്രി 8ന് ഫ്‌ലൂട്ട് ഫ്യൂഷൻ, 10.30ന് വിളക്കിനെഴുള്ളിപ്പ്.
ജനു. 4ന് രാവിലെ 11ന് ഓട്ടൻ തുള്ളൽ കെ.ആർ. മണി, ഒരു മണി മുതൽ ഉത്സവബലി ദർശനം, പ്രസാദമൂട്ട്.
വൈകിട്ട് 5ന് കാഴ്ചശ്രീബലി, വൈകിട്ട് 7ന് ശാസ്ത്രീയ നൃത്തസന്ധ്യ, രാത്രി 10.30ന് വിളക്കിനെഴുന്നള്ളിപ്പ്.
ജനു. അഞ്ച് പള്ളിവേട്ട രാവിലെ 8.30 മുതൽ ഒഴിവുശീവേലി, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി വേല, രാത്രി 10.30ന് മെഗാ തിരുവാതിര,11 മുതൽ പളളിനായാട്ട്, എതിരേല്പ്,
ജനു. ആറ് ആറാട്ട് രാവിലെ 5.30 മുതൽ ആർദ്ര ദർശനം, തിരുവാതിര ദരശനം, ഉച്ചയ്ക്ക് ഒരു മണിക്ക് ആറാട്ട് സദ്യ, 2.30 മുതൽ കൊടിയിറക്ക്, ആറാട്ട് പുറപ്പാട്, 3.30ന് ചെത്തിമറ്റം തൃക്കയിൽ കടവിൽ ആറാട്ട്, വൈകിട്ട് 5.30ന് തിരിച്ചെഴുന്നള്ളത്ത്, തിരുവരങ്ങിൽ സംഗീതസദസ്, 7ന് ആറാട്ട് എതിരേൽപ്പ്, രാത്രി 10ന് ആൽത്തറ ശ്രീരാജഗണപതി ക്ഷേത്രസന്നിധിയിൽ സ്വീകരണം, 11ന് ദീപാരാധന.