മരങ്ങാട്ടുപിള്ളി: പാറപ്പനാൽ കൊട്ടാരത്തിലെ മണ്ഡലപൂജ ഉത്സവം 26, 27 തീയതികളിൽ നടക്കും. 26ന് രാവിലെ 6ന് മൂലകുടുംബക്ഷേത്രത്തിലേക്ക് യാത്ര. 10ന് കലവറ നിറയ്ക്കൽ, വൈകിട്ട് 6.30ന് ദീപാരാധന. 27ന് രാവിലെ 6.30ന് ഗണപതിഹോമം, 10ന് വിശേഷാൽപൂജകൾ, 12.30ന് പ്രസാദമൂട്ട്, വൈകിട്ട് 6ന് കേളികൊട്ട്, 6.30ന് ദീപാരാധന, 7ന് ഭജന, 7.30ന് പ്രസാദമൂട്ട്, 9ന് താലപ്പൊലി. മേൽശാന്തി വേണു നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.