വൈക്കം : ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് വെച്ചൂർ അയ്യനാട്ട് നിർമ്മാണം പൂർത്തീകരിച്ച വയോജന വിശ്രമകേന്ദ്രം നാടിന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്തിന്റെ 18 ലക്ഷം രൂപ വിനിയോഗിച്ചാണ് വയോജന വിശ്രമകേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ..കെ.കെ.രജ്ഞിത്ത് ഉദ്‌ഘാടനം ചെയ്തു . ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി അദ്ധ്യക്ഷത വഹിച്ചു. വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈലകുമാർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ, വീണ അജി, മനോജ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ എൻ.സുരേഷ് കുമാർ, സോജി ജോർജ്, എസ് ബീന, എൻ.സഞ്ജയൻ, സ്വപ്ന രാജൻ, ബിന്ദു മോൾ, ആൻസി തങ്കച്ചൻ, ശാന്തിനി,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ജയപ്രസാദ്, ജയ്‌മോൻ, കെ.എം.വിനോഭായി, വക്കച്ചൻ മണ്ണത്താലി എന്നിവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മ​റ്റി ചെയർമാൻ പി.കെ.മണിലാൽ സ്വാഗതവും സി.ഡി.എസ് ചെയർപേഴ്‌സൺ മിനി സരസൻ നന്ദിയും പറഞ്ഞു.തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.