വൈക്കം :പ്രമുഖ സി.പി.ഐ നേതാവും സ്വാതന്ത്റ്യസമര സേനാനിയും വൈക്കം മുൻ എം.എൽ.എ യുമായിരുന്ന സി.കെ.വിശ്വനാഥന്റെ സ്മരണാർത്ഥം നൽകി വരുന്ന 2022ലെ അവാർഡ് പ്രമുഖ പരിസ്ഥിതി, മനുഷ്യാവകാശ പ്രവർത്തക മേധാപട്കർക്ക് ഇന്ന് നൽകും. രാവിലെ 10ന് വൈക്കത്ത് ഇണ്ടംതുരുത്തി മനയിലെ ഹാളിൽ നടക്കുന്ന ചടങ്ങിൽ പന്ന്യൻ രവീന്ദ്രൻ അവാർഡ് സമ്മാനിക്കും. ബിനോയി വിശ്വം എം.പി, സി.കെ.വിശ്വനാഥൻ സ്മാരക ട്രസ്​റ്റ് ചെയർമാൻ അഡ്വ.വി.ബി.ബിനു, സെക്രട്ടറി ടി.എൻ.രമേശൻ തുടങ്ങിയവർ പങ്കെടുക്കും.