കോട്ടയം: കെ.എസ്.ഇ.ബി പെൻഷനേഴ്‌സ് അസോസിയേഷൻ കോട്ടയം ഡിവിഷന്റെ കുടുംബസംഗമം 23ന് രാവിലെ 9.30 മുതൽ കോട്ടയം തിരുനക്കര ശ്രീരംഗം ഓഡിറ്റോറിയത്തിൽ നടക്കും. അസോസിയേഷൻ ഡിവിഷൻ പ്രസിഡന്റ് കെ.പി ശശി അദ്ധ്യക്ഷത വഹിക്കും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എൻ.വേണുഗോപാൽ, ജനറൽ സെക്രട്ടറി പി.ബാലകൃഷ്ണപിള്ള, മറ്റ് സംസ്ഥാന നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.