പള്ളം: എസ്.എൻ.ഡി.പി യോഗം 28 ബി പള്ളം ശാഖയിൽ 64ാമത് ധനുചതയ ഉത്സവം 24 മുതൽ 28 വരെ നടക്കും. 23ന് ഉച്ചയ്ക്ക് 2.30ന് കൊടിമരഘോഷയാത്ര, കൊടിയും കൊടിക്കയറും സമർപ്പണം. വൈകുന്നേരം 6.30ന് ദീപാരാധന, 8ന് അത്താഴപൂജ. 24ന് രാവിലെ 5.30ന് നിർമ്മാല്യദർശനം, 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 8ന് എതൃത്തപൂജ, 10ന് കലശാഭിഷേകം, വൈകിട്ട് 6ന് സഹസ്രദീപം, 7ന് ക്ഷേത്രം തന്ത്രിയും ശിവഗിരി മഠം തന്ത്രിയുമായ സ്വാമി ശിവനാരായണ തീർത്ഥ, ക്ഷേത്രം മേൽശാന്തി അഖിൽ എന്നിവരുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്, വലിയകാണിക്ക സമർപ്പണം, 7.30ന് പദയാത്രാ സമ്മേളനം, അനുഗ്രഹപ്രഭാഷണം, 8.30ന് കൊടിയേറ്റ് സദ്യ. 25ന് രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 8ന് ശാരദാപൂജ, 10ന് കലശാഭിഷേകം, വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന, 7.30ന് കഥാപ്രസംഗം, 8ന് അത്താഴപൂജ. 26ന് രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 8ന് മൃത്യുഞ്ജയഹോമം, 8.30ന് പന്തീരടിപൂജ, 10ന് കലശപൂജ, വൈകിട്ട് 8ന് അത്താഴപൂജ, 8.30ന് താലപ്പൊലി ഘോഷയാത്ര വരവേൽപ്പ്, അന്നദാനം. 27ന് രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 7ന് ഗുരുദേവകൃതികളുടെ പാരായണം, 10ന് കലശപൂജ, വൈകിട്ട് 7ന് ഭജൻസ്, വൈകിട്ട് 8ന് അത്താഴപൂജ, മണ്ഡലംചിറപ്പ് സമാപനം 41 വിളക്ക്. 28ന് രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 8ന് കലശപൂജ, 10ന് പ്രഭാഷണം, 11.30ന് കലശാഭിഷേകം, 12ന് ചതയപൂജ, 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 7ന് കൊടിയിറക്ക്, 7.30ന് ഗാനമേള.