
കോട്ടയം. സപ്ലൈകോ ജില്ലാ ക്രിസ്മസ് പുതുവത്സര വിപണന മേള ഇന്ന് ആരംഭിക്കും. തിരുനക്കര ബസ് സ്റ്റാൻഡിനു സമീപമുള്ള പിനാക്കി ടവറിൽ രാവിലെ 11.30ന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ആദ്യ വിൽപ്പന നിർവഹിക്കും. നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, വൈസ് ചെയർമാൻ ബി. ഗോപകുമാർ, നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷൻ എബി കുന്നേപ്പറമ്പിൽ, നഗരസഭാംഗം എൻ.എൻ. വിനോദ്, തുടങ്ങിയവർ സംസാരിക്കും. ജനുവരി രണ്ട് വരെയാണ് സപ്ലൈകോ ക്രിസ്മസ് പുതുവത്സര മേള നടക്കുക.