കോട്ടയം:ശിവഗിരി തീർത്ഥാടനത്തിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരി മഠത്തിന്റെയും ഗുരുധർമ്മപ്രചരണസഭയുടെയും ആഭിമുഖ്യത്തിൽ നാഗമ്പടം മഹാദേവ ക്ഷേത്രത്തിൽ നിന്നും നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് പദയാത്ര ആരംഭിക്കും.
രാവിലെ 9ന് തേന്മാവിൻചുവട്ടിൽ നടക്കുന്ന പ്രത്യേക പ്രാർത്ഥനയജ്ഞത്തിന് സ്വാമി ശിവനാരായണ തീർത്ഥർ നേതൃത്വം നൽകും. 10ന് ശിവഗിരി തീർത്ഥാടനാനുമതി സ്മാരക പവലിയനിൽ നടക്കുന്ന സമ്മേളനം ശ്രീനാരായണ ധർമ്മസംഘം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം ചെയ്യും. ചെയർമാൻ സി.ടി. അജയകുമാർ അദ്ധ്യക്ഷത വഹിക്കും.സ്വാമി ഋതംബരാനന്ദ സന്ദേശം നൽകും .
തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു ., സെക്രട്ടറി ആർ.രാജീവ് സ്വാമി വിശാലാനന്ദ,സ്വാമി കൈവല്ല്യാനന്ദ സരസ്വതി, സ്വാമി ശിവനാരായണ തീർത്ഥർ എന്നിവർ സംസാരിക്കും. സഭാ രജിസ്ട്രാർ അഡ്വ. പി.എം മധു . കേന്ദ്ര വൈസ് പ്രസിഡന്റ് അനിൽ തടാലിൽ, ഉപദേശകസമിതി കൺവീനർ കുറിച്ചി സദൻ, പി.ആർ.ഒ വി.കെ ബിജു .ചീഫ് കോ-ഓർഡിനേറ്റർ ടി.വി. രാജേന്ദ്രൻ മുൻ രജിസ്ട്രാർ അമയന്നൂർ ഗോപി കേന്ദ്ര എക്‌സിക്യൂട്ടീവ് മെമ്പർമാരായ പി. കമലാസനൻ , ബാബുരാജ് വട്ടോടിൽ, മാതൃസഭ പ്രസിഡന്റ് കുഞ്ഞമ്മ ടീച്ചർ, സെക്രട്ടറി സരോജിനി ടീച്ചർ സെക്രട്ടറി, വിവിധ ജില്ലാ പ്രസിഡന്റ്മാരായ സതീശൻ അത്തിക്കാട് , സുഭാഷ് കൈതക്കുന്നേൽ , ഡോ: സുശീലടീച്ചർ, കോട്ടയം ജില്ലാ സെക്രട്ടറി ബിജുവാസ്, ശ്രീനാരായണ മിഷൻ ലണ്ടനിലെ ഡോ:ഓമന ഗംഗാധരൻ, വനിതാസംഘം പ്രസിഡന്റ് ഇന്ദിരാ രാജപ്പൻ തുടങ്ങിയവർ സംസാരിക്കും. ജില്ലാ പ്രസിഡന്റ് സോഫി വാസുദേവൻ സ്വാഗതവും പദയാത്ര കൺവീനർ ചന്ദ്രൻ പുളിങ്കുന്ന് നന്ദിയും പറയും. ഉച്ചകഴിഞ്ഞ് 3ന് സ്വാമി സച്ചിദാനന്ദയിൽ നിന്ന് ക്യാപ്ടൻ എം.ഡി. സലിം ധർമ്മപതാക ഏറ്റുവാങ്ങും. 30ന് പദയാത്ര ശിവഗിരിയിൽ എത്തിച്ചേരും.