amal

കോട്ടയം. ചിങ്ങവനത്ത് കുടുംബ പ്രശ്‌നത്തിന്റെ പേരിൽ യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കുറിച്ചി ഔട്ട് പോസ്റ്റിന് സമീപം നിഥിൻ എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുറിച്ചി എണ്ണയ്ക്കാച്ചിറ പുതുവേൽ അമലിനെ (20) ആണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. . നിഥിന് കുടുംബപരമായ പ്രശ്‌നങ്ങൾ നിലനിന്നിരുന്നു. ഇത് പറഞ്ഞു തീർക്കാനായി ഇയാളുടെ ഭാര്യയുടെ ബന്ധുവിനൊപ്പം അമൽ എത്തി. തുടർന്ന് നിഥിനും അമലും തമ്മിൽ വാക്കുതർക്കം ഉണ്ടായി. പിന്നീട് നിഥിൻ കുറിച്ചി ഔട്ട് പോസ്റ്റിനു സമീപം നിൽക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ അമൽ കത്തിയുമായി അവിടെയെത്തി കുത്തുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.