പാലാ: തിരുപ്പിറവിയുടെ ആഹ്ലാദവും ആഘോഷങ്ങളും ബാഹ്യപ്രകടനങ്ങളിലല്ല, മറിച്ച് ഹൃദയങ്ങളിലാണ് ആരംഭിക്കേണ്ടതെന്ന് പാലാ രൂപത വികാരി ജനറാൾ മോൺ.ജോസഫ് മലേപ്പറമ്പിൽ. നാല്പതാമത് പാലാ രൂപത ബൈബിൾ കൺവെൻഷന്റെ മൂന്നാം ദിനമായ ഇന്നലെ വിശുദ്ധ കുർബ്ബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഉണ്ണീശോയെ സ്വീകരിക്കാൻ ബെത്‌ലഹേമിലെ പുൽതൊഴുത്തുപോലെ നമ്മുടെ ഹൃദയങ്ങളെ സജ്ജമാക്കണം. ദരിദ്രർക്ക് സുവിശേഷം അറിയിക്കാൻ നിയോഗിക്കപ്പെട്ട നാം വേദന അനുഭവിക്കുന്നവരെ കണ്ടെത്തുകയും അവർക്ക് ഈശോയുടെ സ്‌നേഹം പകരുകയും ചെയ്യണം. പൂജ്യരാജാക്കന്മാരും ആട്ടിടയന്മാരും തിരുപ്പിറവിയുടെ സദ് വാർത്തയറിഞ്ഞ് പുൽത്തൊഴുത്തിൽ എത്തിയപ്പോൾ അവർക്ക് ലഭിച്ച സമാനതകളില്ലാത്ത സന്തോഷം നേടിയെടുക്കാൻ നമുക്കും കഴിയും. ദരിദ്രരിലും വേദനയനുഭിക്കുന്നവരിലും ഈശോയെ കണ്ടെത്തുമ്പോഴാണ് നമ്മുടെ ക്രിസ്മസ് ധന്യവും അർത്ഥപൂർണ്ണവുമായി മാറുന്നത്. - മോൺ.മലേപ്പറമ്പിൽ പറഞ്ഞു.

കൺവെൻഷനിൽ റൂഹാ മൗണ്ട് മൊണാസ്ട്രി സുപ്പീരിയർ ഫാ. സേവ്യർഖാൻ വട്ടായിൽ വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നയിച്ചു. ഫാ. ബിനോയി കരിമരുതുങ്കൽ, ഫാ. നോബിൾ തോട്ടത്തിൽ, ഫാ. ജോബിൻ കുളത്തുങ്കൽ തുടങ്ങിയവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

കൺവെൻഷനിൽ നടന്ന വിശുദ്ധ കുർബ്ബാനയ്ക്ക് മോൺ.ജോസഫ് മലേപ്പറമ്പിൽ, ഫാ. ജോസ് വള്ളോംപുരയിടം, ഫാ. അഗസ്റ്റിൻ തെരുവത്ത്, ഫാ. ജോസഫ് തടത്തിൽ (സീനിയർ), ഫാ. മാത്യു പുല്ലുകാലയിൽ തുടങ്ങിയവർ സഹകാർമ്മികരായി.
കൺവെൻഷൻ ശുശ്രൂഷകൾക്ക് മോൺ.സെബാസ്റ്റ്യൻ വേത്താനത്ത്, ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, ഫാ.ക്രിസ്റ്റി പന്തലാനി, ഫാ. ജോർജ് വടയാറ്റുകുഴി, സിസ്റ്റർ ട്രീസ തുരുത്തേൽ, സിസ്റ്റർ മെറിൻ, സിസ്റ്റർ മേരി, സിസ്റ്റർ മേഘ, സിസ്റ്റർ ലിസ, സിസ്റ്റർ സോണിയ ചെറ്റകാരിക്കൽ, സിസ്റ്റർ റോസിലിൻ ചെറ്റകാരിക്കൽ, സിസ്റ്റർ റോസമ്മ തോട്ടിപ്പാട്ട്, ജോസഫ് പുല്ലാട്ട്, ജോസഫ് തുണ്ടത്തിൽ, സെബാസ്റ്റ്യൻ പൈലി, ജോർജുകുട്ടി പാലക്കാട്ട്കുന്നേൽ, തൊമ്മച്ചൻ പാറയിൽ, മാത്തുക്കുട്ടി താന്നിക്കൽ, ജോയി നെല്ലിയകുന്നേൽ, കുര്യൻ ചേറാടിക്കൽ, ലാലു പാലമറ്റം, തോമസ് പുളിക്കാട്ട്, ജോണി കുട്ടിയാനി, ബെന്നി കണ്ടത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി.


കൺവൻഷൻ ഇന്ന്
ഉച്ചകഴിഞ്ഞ് 3.30ന് ജപമാല

4ന് വിശുദ്ധ കുർബാന മോൺ.സെബാസ്റ്റ്യൻ വേത്താനത്ത്. ഫാ. തോമസ് പുല്ലാട്ട്, ഫാ. ജോസ് വടക്കേകുറ്റ്, ഫാ. തോമസ് വാലുമ്മേൽ, ഫാ. തോമസ് ഓലായത്തിൽ എന്നിവർ സഹകാർമികത്വം വഹിക്കും.
5.30 : ദൈവവചനപ്രഘോഷണം നേതൃത്വം: ഫാ. സേവ്യർഖാൻ വട്ടായിൽ
ഫാ. ബിനോയി കരിമരുതുങ്കൽ
(സെഹിയോൻ ധ്യാനകേന്ദ്രം, അട്ടപ്പാടി)
8ന് : ദിവ്യകാരുണ്യആരാധന
8.30ന് : ദിവ്യകാരുണ്യ ആശീർവാദം