കല്ലറ: കല്ലറ ശ്രീശാരദാ ക്ഷേത്രത്തിൽ അഷ്ടമംഗല പ്രശ്‌ന പരിഹാരക്രിയകളുടെ ഭാഗമായുള്ള സഹസ്രകലശം 25 ന് നടക്കും. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് മുഖ്യകാർമികത്വം വഹിക്കും . 22ന് രാവിലെ ഹോമകലശാഭിഷേകം, ലളിതസഹസ്രനാമാർച്ചന, വൈകിട്ട് 7ന് ബിബിൻ ഷാൻ പ്രഭാഷണം നടത്തും. 23ന് രാവിലെ ഹോമകലശാഭിഷേകം ലളിത സഹസ്രനാമാർച്ചന മുളപൂജ, വൈകിട്ട് 7 ന് ഒ എസ് സതീഷ് നയിക്കുന്ന പ്രഭാഷണം. 24 ന് രാവിലെ തത്വകലശാഭിഷേകം, ബ്രഹ്മകലശപൂജ, പരികലശ പൂജ, വൈകിട്ട് സ്വാമിയാർ മഠത്തിലെ സോമശേഖരൻ പ്രഭാഷണം നടത്തും. 25ന് ഉച്ചയ്ക്ക് 12.05 നും 12. 40 നും മധ്യേ അഷ്ടബന്ധലേപനവും ബ്രഹ്മകലശവും നടക്കും. തുടർന്ന് മഹാപ്രസാദസദ്യ.