വൈക്കം : കുടവെച്ചുർ പിഴായിൽ ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിലെ പ്രഥമ മഹാ ചണ്ഡികാ യാഗവും നാരായണീയ പാരായണവും 24നും 25നും നടക്കും. ചടങ്ങിന് മുന്നോടിയായി ചണ്ഡിക യാഗത്തിന്റെ കൊടിമരവിളംബര ഘോഷയാത്രയും കൊടിമരത്തിന്റെ കാൽനാട്ട് കർമ്മവും നടത്തി. ക്ഷേത്രം മേൽശാന്തി വൈക്കം സാംബശിവശർമ്മ കാൽനാട്ട് കർമ്മം നിർവഹിച്ചു. ക്ഷേത്രം പ്രസിഡന്റ് ഹരിദാസ് പിഴായിത്തറ, പ്രോഗ്രാം കമ്മ​റ്റി ചെയർമാൻ ഷാജി കണ്ടത്തിപ്പറമ്പ്, കൺവീനർ സുനിൽകുമാർ തെക്കേചേനപ്പാടി, സെക്രട്ടറി നിഷ കോട്ടപ്പുറം, മഹിളാസമാജം പ്രസിഡന്റ് വിശാലാക്ഷി, കമ്മ​റ്റി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. 25ന് രാവിലെ 9.30ന് ആരംഭിക്കുന്ന യാഗം വൈകിട്ട് 6ന് പൂർണ്ണ ആഹൂതി, മംഗളപൂജ എന്നി ചടങ്ങുകളോടെയാണ് സമാപിക്കുന്നത്. മഹാചണ്ഡികാ യാഗത്തിന് 268ൽപ്പരം യാഗങ്ങൾ നടത്തിയ യാഗാചാര്യൻ ചേർപ്പുളശ്ശേരി ശശികുമാർശർമ്മ, പാലക്കാട് രാമസ്വാമി, ക്ഷേത്രം മേൽശാന്തി വൈക്കം സാംബശിവ ശർമ്മ തുടങ്ങിയവർ മുഖ്യകാർമ്മികത്വം വഹിക്കും.