കറുകച്ചാൽ:കങ്ങഴ പത്തനാട് ശ്രീമഹാപരാശക്തി ഭദ്രവിളക്ക് കർമ്മസ്ഥാനത്ത് 27ന് മണ്ഡല മഹോത്സവവും മുട്ടിറക്കൽ പൂജയും നടക്കും. ത്രയംബകേശ്വർ പഞ്ച് അഗ്‌നി അഖാഡ സന്യാസി വര്യൻ സ്വാമി പവനപുത്രദാസ് അഗ്‌നി പ്രോജ്ജ്വലനം നിർവഹിക്കും. കോട്ടയം സ്‌നേഹക്കൂട് അഭയ മന്ദിരം ഡയറക്ടർ നിഷാ സ്‌നേഹക്കൂട് മുട്ടിറക്കൽ കർമ്മത്തിന്റെ ആദ്യ നാളികേരം ഉടച്ച് പ്രശ്‌ന ചിന്തനങ്ങൾക്ക് തുടക്കം കുറിക്കും. രാവിലെ 8ന് മുട്ടിറക്കൽ പൂജയും പ്രശ്‌ന ചിന്തനവും ആരംഭിക്കും. 12ന് മഹാപ്രസാദമൂട്ട്. പൂജയ്ക്ക് മുന്നോടിയായി പുലർച്ചെ 4 മുതൽ പള്ളിയുണർത്തൽ പരദേവതാപൂജ, വിഘ്‌നേശ്വര പരാശക്തി പൂജ എന്നിവ നടക്കും. വൈകിട്ട് 6.45ന് മഹാദീപാരാധന തുടർന്ന് ദീപക്കാഴ്ച. ചടങ്ങുകൾക്ക് മധു ദേവാനന്ദ തിരുമേനി മുഖ്യകാർമ്മികത്വം വഹിക്കും.