
കോട്ടയം . വിലക്കയറ്റം ഒഴിവാക്കാൻ പൊതുവിപണിയിൽ സർക്കാർ ഇടപെടുന്നതിന്റെ ഭാഗമായി സപ്ലൈകോയ്ക്ക് 500 കോടി രൂപ ഈ വർഷം സബ്‌സിഡി ഇനത്തിൽ നൽകിയതായി മന്ത്രി വി എൻ വാസവൻ പറഞ്ഞു. തിരുനക്കര ബസ് സ്റ്റാൻഡിന് സമീപം പിനാക്കി ടവറിൽ സപ്ലൈകോ ജില്ലാ ക്രിസ്മസ് - പുതുവത്സര വിപണനമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സപ്ലൈ ഓഫീസർ ടി ജി സത്യപാൽ അദ്ധ്യക്ഷനായി. റേഷൻ കാർഡ് ഉടമകൾക്ക് മാസം ഒരു തവണ കാർഡ് ഉപയോഗിച്ച് സബ്‌സിഡി നിരക്കിൽ ഉല്പന്നങ്ങൾ വാങ്ങാം. സപ്ലൈകോയുടെ മറ്റ് ഔട്ട്‌ലെറ്റുകളെക്കാളും പാക്കിംഗ് നിരക്ക് കുറച്ചാണ് മേളയിലെ വില്പന. ജനുവരി രണ്ടു വരെയാണ് മേള.