hospital

കോട്ടയം . കോട്ടയം ജനറൽ ആശുപത്രിയിൽ 23 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച മെഡിക്കൽ റെക്കോർഡ്‌സ് ലൈബ്രറി മന്ദിരത്തിന്റെയും പതോളജി മൈക്രോബയോളജി ലാബുകളുടെയും ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് നടക്കും. മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം നിർവഹിക്കും.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ അദ്ധ്യക്ഷത വഹിക്കും.തോമസ് ചാഴികാടൻ എം പി മുഖ്യപ്രഭാഷണം നടത്തും.ജോസ് കെ മാണി എം പി വിശിഷ്ടാതിഥിയാകും.കോട്ടയം ഗവൺമെന്റ്‌ പോളിടെക്‌നിക്‌കോളജ് എൻ എസ് എസ് ക്യാമ്പ് പുനർജനിയുടെ ഫ്ലാഗ് ഓഫ് ജില്ലാ കളക്ടർ പി കെ ജയശ്രീ നിർവഹിക്കും. പൊതുമരാമത്ത് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ പി ശ്രീലേഖ റിപ്പോർട്ട് അവതരിപ്പിക്കും.