mamf

കോട്ടയം . കുപ്രസിദ്ധ ​ഗുണ്ടയെ കാപ്പാ ചുമത്തി കരുതൽ തടങ്കലിലാക്കി. ഈരാറ്റുപേട്ട മുരിക്കോലി കുന്നുംപുറത്ത് മനാഫ് (31) നെയാണ് തടങ്കലിൽ അടച്ചത്. കോട്ടയം ജില്ലാ പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇയാൾ കഴിഞ്ഞ കുറേ വർഷങ്ങളായി ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ അടിപിടി, കവർച്ച, മോഷണം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണിയാൾ. ജനങ്ങളുടെ സ്വൈര്യജീവിതത്തിനു തടസം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികളുടെ പട്ടിക തയ്യാറാക്കി ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് കാപ്പാ നിയമനടപടിക്ക് ശുപാർശ നൽകിയതെന്നും എസ് പി കെ കാർത്തിക് പറഞ്ഞു.