
വെള്ളൂർ . പെരുവയിൽ മദ്ധ്യവയസ്കയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ എറണാകുളം ചിറ്റൂർ കാരിക്കാത്തറ ഷാജുവിനെ (56) വെള്ളൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ലോട്ടറി വിറ്റ് ഉപജീവനം നടത്തിയിരുന്ന വിധവയായ സ്ത്രീയോടൊപ്പം ഒരു വർഷമായി താമസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് ഇയാൾ കമ്പി വടികൊണ്ട് അടിക്കുകയും, വാക്കത്തി കൊണ്ട് വെട്ടാൻ ശ്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് വെള്ളൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടി. സ്റ്റേഷൻ എസ് എച്ച് ഒ ശരണ്യ എസ് ദേവൻ, എസ് ഐ വിജയപ്രസാദ്, സന്തോഷ് കെ വി എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.